കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ച് അപകടം. ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു. ലോറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ 5.15-നായിരുന്നു സംഭവം. ഇതേത്തുടർന്ന് ചുരത്തിലുണ്ടായ ഗതാഗതക്കരുക്ക് മണിക്കൂറുകളോളം നീണ്ടു. എറണാകുളത്തുനിന്ന് മാര്‍ബിള്‍ ലോഡുമായി സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ ലോറിക്കാണ് തീപിടിച്ചത്.
ചുരം രണ്ടാംവളവില്‍ ചിപ്പിലിത്തോടിനുടത്തുവച്ചാണ് മുന്‍ഭാഗത്ത് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. തീപിടിച്ചതിന് പിന്നാലെ ഡ്രൈവർ വിവരം ഫയര്‍ ഫോഴ്സില്‍ അറിയിച്ചു.
മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സും കല്‍പ്പറ്റയില്‍നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. ലോറി ചുരത്തില്‍നിന്ന് നീക്കാനുള്ള ശ്രമം നടക്കുകയാണ്.
Post Your Comments