തൃശൂര്‍ : എ.ടി.എം കവര്‍ച്ച കേസില്‍ മോഷണ സംഘം സഞ്ചരിച്ച കണ്ടെയ്നര്‍ ലോറിയെക്കുറിച്ചും പൊലീസ് അന്വേഷണം. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സാധനങ്ങളുമായി വന്ന കണ്ടെയ്നര്‍ ലോറി ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തിച്ചു എന്നാണ് വിവരം.
Read Also:നസ്‌റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം,പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക
ലോറിയില്‍ നിന്നു കാറും പണത്തോടൊപ്പം മൂന്ന് തോക്കും കത്തികളും കണ്ടെത്തിയിരുന്നു. ഇത്തരം ലോറികള്‍ ഉപയോഗിച്ചുള്ള കവര്‍ച്ചകള്‍ കൂടുന്നുണ്ടെന്നാണ് വിവരം. മോഷ്ടിക്കുന്ന ബൈക്കും മറ്റും കണ്ടെയ്നര്‍ ലോറികള്‍ വഴി കടത്തുന്നതായി പൊലീസ് സംശയിക്കുന്നു. കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന കാറുകള്‍ കണ്ടെയ്നര്‍ ലോറികളില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ സി.സി.ടി.വി ക്യാമറകള്‍ നിരീക്ഷിച്ച് കണ്ടെത്താനാവില്ല.
തമിഴ്നാട്ടില്‍ കണ്ടെയ്നര്‍ ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചതോടെയാണ് കവര്‍ച്ച നടന്ന ദിവസം തന്നെ സംഘം കുടുങ്ങിയത്. നിറുത്താതെ പോയപ്പോള്‍ നാട്ടുകാര്‍ കല്ലെറിഞ്ഞു. കഴിഞ്ഞ ജൂണില്‍ സേലം കൃഷ്ണഗിരിയിലെ എ.ടി.എമ്മുകളില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഈ സംഘത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
അതേസമയം കവര്‍ച്ചകേസില്‍ ആറു പേര്‍ക്കെതിരെ തമിഴ്നാട് നാമക്കല്‍ പൊലീസ് കേസെടുത്തു. വധശ്രമം, ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാമക്കലില്‍ കുമാരപാളയത്ത് വച്ചാണ് പൊലീസ് പ്രതികളെ നാടകീയമായി പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവര്‍ച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments