Latest NewsKeralaNews

സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ച് ഉടമ: കാരണം കേട്ട് ഞെട്ടി പോലീസ്

വയനാട്: സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ച് ഉടമസ്ഥൻ. വയനാടാണ് സംഭവം. തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പർ മാർക്കറ്റ് ആണ് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ വാളാട് സ്വദേശി മുഹമ്മദ് റൗഫ് അറസ്റ്റിലായി. ഇൻഷുറൻസ് തുക ലഭിക്കുന്നതിന് വേണ്ടിയാണ് ഇയാൾ കട കത്തിച്ചത്. ഇയാൾ പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.

Read Also: പെന്‍ഷന്‍കാരുടെ യോഗം എന്ന പേരില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ വയോജനങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമം

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 26-നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള തലപ്പുഴയിലെ സൂപ്പർ മാർക്കറ്റാണ് തീയിട്ട് നശിപ്പിച്ചത്. അഗ്നിരക്ഷാ സേനയും പോലീസും പ്രദേശവാസികളും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ തന്നെയാണ് കട കത്തിച്ചതെന്ന് മനസിലായത്.

Read Also: ജെസ്‌ന തിരോധാനക്കേസില്‍ പൊലീസിന്റെ ഭാഗത്ത് വന്‍വീഴ്ച, കാണാതായ ആ 48 മണിക്കൂര്‍ ഏറെ നിര്‍ണായകം:സിബിഐ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button