സിഡ്നി: ഭാര്യയെയും മൂന്ന് മക്കളെയും കാറിലിരുത്തി കത്തിച്ചുകൊന്നു; പിന്നാലെ സ്വയം കുത്തി മരിച്ചു …. മരണങ്ങളുടെ പിന്നിലെ കാരണം പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേണം ആരംഭിച്ചു. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം . ഓസ്ട്രേലിയയിലെ മുന്‍ റഗ്ബി താരമായ റൊവാന്‍ ബാക്സ്റ്ററാണ് ഭാര്യ ഹന്നാ ബാക്സ്റ്റര്‍(31) മക്കളായ ലയാനാഹ്(ആറ്) ആലിയാഹ്(നാല്) ട്രേയ്(മൂന്ന്) എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ബ്രിസ്ബേന്‍ ക്യാമ്പ്് ഹില്ലിലെ റോഡിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഹന്നാ ബാക്സ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റൊവാന്‍ ബാക്സ്റ്റര്‍ പെട്രോളൊഴിച്ച് കാര്‍ കത്തിച്ച ശേഷം കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ദമ്പതിമാര്‍ തമ്മില്‍ നേരത്തെ പലവിധത്തിലുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതുതന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് സംശയിക്കുന്നു. ദാമ്പത്യപ്രശ്നങ്ങള്‍ കാരണം ഇരുവരും അകന്നുകഴിയുന്നതിനിടെയാണ് റൊവാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് കുട്ടികളെ കാറിനുള്ളില്‍ മരിച്ചനിലയിലും ഹന്നാ ബാക്സ്റ്ററിനെ സമീപത്ത് പൊള്ളലേറ്റ നിലയിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവ് തന്റെ ദേഹത്ത് പെട്രോളൊഴിച്ചെന്നും മക്കളെ രക്ഷിക്കണമെന്നും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഹന്ന പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കാര്‍ കത്തുന്നത് കണ്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ റൊവാന്‍ ബാക്സറ്റര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ജീവനൊടുക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments