സുവാരസിന്റെ പരിക്കോടെ സ്ട്രൈക്കറില്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണ അവസാനമൊരു ആശ്വാസമായി പ്രത്യേക അനുമതി വാങ്ങി എമര്‍ജെന്‍സി സൈനിംഗ് പൂര്‍ത്തിയാക്കി. ലെഗനെസ് സ്ട്രൈക്കര്‍ ആയ മാര്ട്ടിന് ബ്രെത് വൈറ്റിനെയാണ് ബാഴ്സലോണ സൈന്‍ ചെയ്തിരിക്കുന്നത്. ഡെംബലയുടെ പരിക്ക് കാണിച്ച് ലാലിഗയോട് പ്രത്യേക അനുമതി വാങ്ങിയ ബാഴ്സലോണ പുതിയ സൈനിംഗ് നടത്തിയത്. നാലു വര്‍ഷത്തെ കരാര്‍ ആണ് താരവുമായി ഒപ്പുവെച്ചത്.
28കാരനായ താരത്തിനു വേണ്ടി ബാഴ്സലോണ സമീപിച്ചതായി ലെഗനെസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 18 മില്യണാണ് ബാഴ്സലോണ താരത്തിനു വേണ്ടി ചിലവഴിക്കുന്നത്. ഡെന്മാര്ക്ക് താരമായ ബ്രെത് വൈറ്റ് സുവാരസിന് പകരക്കാരന് ആകാന്‍ പറ്റുമോ എന്നത് സംശയമാണ്. ലെഗനെസിനു വേണ്ടി ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളാണ് ബ്രെത് വൈറ്റ് നേടിയിട്ടുള്ളത്.
Post Your Comments