CricketLatest NewsNewsEntertainmentSports

കലങ്ങിയില്ല, നല്ലോണം കലക്കി ഒന്നൂടെ തരട്ടെ ; സഞ്ജുവിന്റെയും അമ്മയുടെയും ടിക്ക് ടോക്ക് വൈറലാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണിന്റെ ടിക്ടോക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. മോഹന്‍ലാലും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച ‘യോദ്ധ’ എന്ന മലയാള ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ചേര്‍ന്ന് ടിക്ടോക്കിലൂടെ അനുകരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തോല്‍പ്പിക്കാന്‍ ജഗതിയുടെ കഥാപാത്രം ഉറക്കമിളച്ചിരുന്ന് ചെസ് പഠിക്കുമ്പോള്‍ നടി മീന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം ഒരു ഗ്ലാസുമായെത്തി മകന് നല്‍കുന്ന രംഗമാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത്. പാല്‍ കുടിച്ച ശേഷം കലങ്ങിയില്ല എന്നു പറയുന്നതും തുടര്‍ന്ന് അമ്മ കലക്കി ഒന്നൂടെ തരട്ടെ എന്നു പറയുന്നതാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്.

https://www.facebook.com/ImSanjuSamson/videos/575989003002833/

തന്റെ ഔദ്യോഗിക ടിക്ടോക് അക്കൗണ്ടിലാണ് ഈ രസകരമായ വിഡിയോ സഞ്ജു പങ്കുവച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഇത്തരം ഡയലോഗുകള്‍ അനുകരിക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടില്ല. ‘അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം’ എന്ന ചെറു വാചകത്തോടെയാണ് സഞ്ജു വിഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. ഇതിനു മുമ്പ് ,മിയുമായി ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയുല്‍ വന്‍ തരംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button