Latest NewsKeralaNews

കരുണ സംഗീതപരിപാടിയിലെ ലക്ഷങ്ങളുടെ തിരിമറിയില്‍ നിന്നൊഴിവാകാന്‍ ആഷിഖ് അബു-റീമാ കല്ലിങ്കല്‍ ടീം കണ്ടുപിടിച്ച വഴി ‘ പൗരത്വ നിയമം’ … പൗരത്വ നിയമത്തിനെ എതിര്‍ത്തതു കൊണ്ടാണ് തങ്ങളെ സന്ദീപ് വാര്യരും സംഘവും കുരുക്കിയത്.. സംഘാംഗങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിലെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി ; കരുണ സംഗീതപരിപാടിയിലെ ലക്ഷങ്ങളുടെ തിരിമറിയില്‍ നിന്നൊഴിവാകാന്‍ ആഷിഖ് അബു-റീമാ കല്ലിങ്കല്‍ ടീം കണ്ടുപിടിച്ചത് ‘ പൗരത്വ നിയമം’ … പൗരത്വ നിയമത്തിനെ എതിര്‍ത്തതു കൊണ്ടാണ് തങ്ങളെ സന്ദീപ് വാര്യരും സംഘവും കുരുക്കിയത്.. സംഘാംഗങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിലെ വിശദാംശങ്ങള്‍ പുറത്ത് . പൗരത്വ നിയമത്തെ എതിര്‍ത്തതുകൊണ്ടാണ് തങ്ങളെ കുരുക്കിയതെന്നാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘാടകരായ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നത്

read also : കുടുംബം അടക്കം കളളമാരാണല്ലോ; സംഗീതപരിപാടിയുടെ വരുമാനം വെളിപ്പെടുത്തിയില്ല, ആഷിഖ് അബുവിനും കൂട്ടര്‍ക്കും സന്ദീപിന്റെ വക ട്രോള്‍

ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്വന്തം ചെലവില്‍ ആണ് പരിപാടി നടത്തിയതെന്നാണ് കത്തില്‍ പറയുന്നത് . ആദ്യ പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാം എന്ന ആശയം പൊതുവായി എടുത്തു. സ്പോണ്‍സര്‍മാരില്ലാതെ നടത്തിയ പരിപാടിയില്‍നിന്ന് മുതല്‍മുടക്കിയ പണം കണ്ടെത്താന്‍ ഫൗണ്ടേഷന് കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നു.

വിവാദങ്ങള്‍ക്ക് അവസരമുണ്ടാക്കാതെയാണ് തങ്ങള്‍ പണമടച്ചതെന്നാണ് സംഘാടകര്‍ പറയുന്നത് . സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെ പണമടയ്ക്കാനുള്ള നിയമപരമായ സമയം ഉണ്ടായിരുന്നുവെന്നും കത്തില്‍ പറയുന്നു .

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതുമുതലാണ് ചില കേന്ദ്രങ്ങളില്‍നിന്ന് ആക്രമണം തുടങ്ങിയത്. പിന്നീട് അതൊരു വലിയ ആക്രമണമായി മാറി. യുക്തിരഹിതമായ ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരെ ഉനയിക്കുന്നത് . വിവാദങ്ങള്‍ തങ്ങളുടെ അഭിമാനത്തെയും സല്‍പ്പേരിനെയും ബാധിക്കുന്നതാണെന്നും നിജസ്ഥിതി ജനങ്ങളെയും മാദ്ധ്യമങ്ങളെയും അറിയിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു .ബിജിബാല്‍, ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍, കമല്‍ കെ എം, ശ്യാം പുഷ്‌ക്കരന്‍, മധു നാരായണന്‍ എന്നിവരും സംഘാടക സമിതിയില്‍ അംഗങ്ങളാണ് .

അതേ സമയം തട്ടിപ്പ് പിടിച്ചപ്പോള്‍ പൗരത്വ നിയമത്തെ കൂട്ടുപിടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് . നിയമത്തെ എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ക്കാര്‍ക്കും നേരെ ഇത്തരം തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button