ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ആഷിഖ് അബു ചിത്രത്തിൽ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി

കൊച്ചി: ആഷിഖ് അബു ചിത്രത്തിൽ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറിയാതായി റിപ്പോർട്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി, ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് പിണറായിയില്‍ തുടക്കം കുറിച്ചിരുന്നു.

വിൻസെന്റ് മാഷിൻറെ സംവിധാനത്തിൽ പ്രേംനസീർ, മധു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഭാർഗവിനിലയ’ത്തിന്റെ റീമേക്കാണ് ചിത്രം. നിലവിൽ, ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘കാലപ്പഴക്കം നോക്കിയാണോ സ്ത്രീസംരക്ഷണം?’: സുഭാഷിണി അലിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

എന്നാൽ, നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ ചേർത്തായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇവർക്ക് ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാത്ത സാഹചര്യത്തിലാണ്, പുതിയ താരനിരയുമായി ചിത്രം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പൃഥ്വിരാജ് ജൂണ്‍ ആദ്യമേ കേരളത്തിൽ മടങ്ങിയെത്തൂ. അതേസമയം, കുഞ്ചാക്കോ ബോബന്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button