വിവാഹത്തോടനുബന്ധിച്ച് നിരവധി തയ്യാറെടുപ്പുകളാണ് പെണ്‍കുട്ടികള്‍ നടത്താറുള്ളത്. കൂടുതൽ സുന്ദരികളാവാനായി അവർ പലതും ചെയ്യാറുണ്ട്. എന്നാൽ വിവാഹത്തിന് നടത്തിയ ഒരു തയ്യാറെടുപ്പ് യുവതിയുടെ അന്ത്യത്തില്‍തന്നെ കലാശിച്ചതാണ് ഇപ്പോൾ വാർത്ത. വിവാഹത്തിന് മുന്‍പ് നിതംബത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ഏറ്റവും അപകടകരമായ സര്‍ജറിയ്ക്ക് വിധേയയായതാണ് മരണത്തിലേയ്ക്ക് നയിച്ചത്! കോസ്മറ്റിക് സര്‍ജറിക് വിധേയയായ യുവതിക്കാണ് ജീവന്‍ നഷ്ടമായത്.
സൈക്കോളജിസ്റ്റായിരുന്ന മെലിസയാണ് മരണപ്പെട്ടത്. പങ്കാളിയായ സ്‌കൈ ബെര്‍ച്ചുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ ദാരുണാന്ത്യം. നിതംബത്തിന്‍റെ വലിപ്പവും അഴകും കൂട്ടാനുള്ള ‘ബട്ട് ലിഫ്റ്റ് സര്‍ജറി’ ആയിരുന്നു മെലിസ നടത്തിയത്.സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളില്‍ ഏറ്റവും അപകടകാരിയായ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് കൊഴുപ്പ് ശേഖരിച്ച് അത് നിതംബത്തില്‍ കുത്തി വയ്ക്കുന്നതാണ് ഈ ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മെലീസയ്ക്ക് ജീവന്‍ നഷ്ടമായി.
ശസ്ത്രക്രിയ നടക്കുന്നതിനിടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലൊന്നില്‍ ബ്ലോക്ക് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.പല കേസുകളിലും ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തില്‍ മുറിവുകള്‍ പ്രത്യക്ഷപ്പെടുകയും അത് പഴുത്ത് ഗുരുതരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യാറുണ്ട്. സംഭവം മെലീസയുടെ ഇരട്ട-സഹോദരിയും പങ്കാളിയും സ്ഥിരീകരിച്ചിട്ടുണ്ട്.
‘പ്രതിഷേധക്കാരെ കലാപത്തിലേക്ക് നയിച്ചത് പ്രസംഗം’ , ഷര്‍ജീല്‍ ഇമാമിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
സൗന്ദര്യം വര്‍ധിപ്പിക്കാനായി പല തരത്തിലുള്ള ശസ്ത്രക്രിയകള്‍ ഓരോ അവയവങ്ങള്‍ക്കും നടത്താറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ ശസ്ത്രക്രിയകള്‍ ആരോഗ്യത്തിനു വളരെയധികം ഭീഷണിയാകാറുണ്ട്. ലോകമെമ്പാടുമായി ഇതുവരെ 3000 ത്തോളം മരണങ്ങള്‍ ഈ ശസ്ത്രക്രിയമൂലം സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന് അളവില്‍ കൊഴുപ്പ് നിതംബത്തില്‍ കുത്തി വയ്ക്കുമ്പോള്‍ ഇത് ധമനി വഴി ഹൃദയത്തിയോ ബ്രെയിനിലോ എത്തുന്നത് അപകടത്തിനിടയാക്കുമെന്നു പറയുന്നു.
Post Your Comments