KeralaLatest NewsNewsIndia

മോശം മരുന്നാണ് വില്‍ക്കുന്നതെങ്കില്‍ നിര്‍മാതാവ് മാത്രമല്ല ഇനി വിതരണക്കാരനും കുടുങ്ങും; പുതിയ നിയമം ഇങ്ങനെ

കൊച്ചി: മോശം മരുന്നാണ് വില്‍ക്കുന്നതെങ്കില്‍ നിര്‍മാതാവ് മാത്രമല്ല ഇനി വിതരണക്കാരനും കുടുങ്ങും.നിര്‍മാതാക്കള്‍ക്കൊപ്പം വിതരണക്കാരും ഇതിന് ഉത്തരവാദികളായിരിക്കും. വിതരണക്കാര്‍ക്കും കൃത്യമായ ചുമതലകള്‍ ഏല്‍പ്പിക്കുന്ന തരത്തിലാണ് പുതിയ നിയമം വരുന്നത്. ഇതോടെ വ്യാജമരുന്നാണ് വില്‍ക്കുന്നതെങ്കില്‍ വില്‍പ്പനക്കാരും ഇനി മുതല്‍ കുടുങ്ങും എന്ന് സാരം.

നിലവിലെ നിയമപ്രകാരം മരുന്നുകളുടെ ഗുണനിലവാരമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം നിര്‍മാതാക്കള്‍ക്കായിരുന്നു കുരുക്ക് വീണിരുന്നത്. എന്നാല്‍ പുതിയം പറയുന്നതിങ്ങനെയാണ് വിതരണവുമായി ബന്ധപ്പെട്ട് നിര്‍മാതാവും വിതരണക്കാരും തമ്മില്‍ കരാര്‍ നിര്‍ബന്ധമാണ്. മരുന്നിന്റെ നിലവാരം, നിയമപരമായ ബാധ്യത എന്നിവയില്‍ നിര്‍മാതാക്കളോടൊപ്പം വിതരണക്കാരും ഉത്തരവാദിയായിരിക്കും. മരുന്നിന്റെ ലേബലില്‍ വിതരണക്കാരന്റെ കൃത്യമായ വിലാസവും വിവരങ്ങളും രേഖപ്പെടുത്തണം. കുറ്റംതെളിയിക്കപ്പെട്ടാല്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവിനും വ്യവസ്ഥയുണ്ട്. 2021 മാര്‍ച്ച് ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കുടില്‍വ്യവസായം പോലെയാണ് മരുന്നുനിര്‍മാണം. ഇത്തരം കേന്ദ്രങ്ങള്‍ക്ക് വിലാസവും ഉടമകളുമൊക്കെ ഇടയ്ക്കിടെ മാറും. ഇതേത്തുടര്‍ന്ന് ഔഷധപരിശോധനയുടെ തുടര്‍നടപടികള്‍ ഇവിടങ്ങളില്‍ സാധ്യമല്ല. അതിനാലാണ് നിയമ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. നിര്‍മാതാക്കളില്‍നിന്ന് വ്യത്യസ്തരായി വിതരണക്കാര്‍ വരുന്നത് ഔഷധഗുണപരിശോധനയെ പലപ്പോഴും ബാധിച്ചിരുന്നു. വിതരണക്കാര്‍ക്കും ഉത്തരവാദിത്വംവരുന്നതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button