Latest NewsNewsIndia

ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

അമരാവതി: ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍ ഇറങ്ങുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വ്യാജ ഗുളികകള്‍ പിടിച്ചെടുത്തത്. തെലങ്കാനയില്‍ നടന്ന പരിശോധനയി 34 ലക്ഷം രൂപയുടെ മരുന്നാണ് ഡിസിഎ പിടിച്ചെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരിലായിരുന്നു ഈ ഗുളികകള്‍ നിര്‍മ്മിച്ചിരുന്നത്.

Read Also: സംസ്ഥാനത്തിന് അകത്തും പുറത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു

മെഗ് ലൈഫ് സയന്‍സെസ് എന്ന കമ്പനിയുടെ പേരില്‍ ഹിമാചല്‍പ്രദേശിലെ സിര്‍മോര്‍ ജില്ലയിലെ പല്ലിയിലുള്ള ഖാസര എന്ന വിലാസമാണ് ഈ ചാത്തന്‍ ഗുളികകള്‍ ഉപയോഗിച്ചിരിക്കുന്നത്. ചുമ, പനി, ജലദോഷം മുതല്‍ ജീവിത ശൈലീ രോഗങ്ങള്‍ക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്. പേരിന് പോലും മരുന്നില്ലാത്ത ഈ മരുന്നുകളില്‍ ചോക്കും മാവും ആണ് അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ ഗുളികകള്‍ കഴിക്കുന്നത് ചില ദുര്‍ബല വിഭാഗങ്ങള്‍ക്ക് പല രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ കമ്പനിയുടെ പേരിലുള്ള മരുന്നുകള്‍ ലഭിച്ചാല്‍ അവ ഉപയോഗിക്കരുതെന്നും ഡിസിഎയെ അറിയിക്കണമെന്നുമാണ് തെലങ്കാനയിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യദ്രോഹികളാണ് ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് തെലങ്കാന ഡിസിഎ ഡയറക്ടര്‍ ജനറല്‍ വി ബി കമലാസന്‍ റെഡ്ഡി മാധ്യമങ്ങളോട് വിശദമാക്കുക. റീട്ടെയില്‍ കടകള്‍ക്കും ഹോള്‍സെയില്‍ ഇടപാടുകാര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button