KeralaLatest News

സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്: സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം നടത്തി

കാലാവധി കഴിഞ്ഞ മരുന്നുകളുടെ രാസഘടനയില്‍ മാറ്റം വരുന്നതിനാല്‍ ഇത് കഴിച്ചാല്‍ ജീവന്‍ അപകടത്തിലായേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് (സിഎജി) ഇക്കാര്യം കണ്ടെത്തിയത്. ആശുപത്രികളിലെ വാര്‍ഡില്‍ കഴിഞ്ഞ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയത്.

കാലാവധി കഴിഞ്ഞ മരുന്നുകളുടെ രാസഘടനയില്‍ മാറ്റം വരുന്നതിനാല്‍ ഇത് കഴിച്ചാല്‍ ജീവന്‍ അപകടത്തിലായേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മരുന്ന് വിതരണത്തിലുണ്ടായ ഗുരുതര വീഴ്ചയില്‍ കെഎംഎസ്സിഎല്ലിനെ സിഎജി രൂക്ഷമായി വിമര്‍ശിച്ചു. 146 ആശുപത്രികളില്‍ ഗുണനിവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തെ 54,049 ബാച്ച് മരുന്നുകളില്‍ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമേ പരിശോധിച്ചിട്ടുള്ളൂ. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ അടക്കമുള്ള പൊതുജന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button