ബിഹാര്‍ : അംബേദികര്‍ പ്രതിമ കേന്ദ്രമന്ത്രി തൊട്ട് അശുദ്ധമാക്കി എന്നാരോപണം , പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകി . കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ബി.ആര്‍.അംബേദ്കറുടെ പ്രതിമ അശുദ്ധമാക്കിയെന്നാരോപിച്ചാണ് സി.പി.ഐ-ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഗംഗാജലമുപയോഗിച്ച് പ്രതിമ കഴുകി. ബിഹാര്‍ ബെഗുസരായിലാണ് സംഭവം.
ഫെബ്രുവരി 14-ന് പൗരത്വ നിയമ ഭേദഗതിക്കനുകൂലമായി നടന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി ബെഗുസരായില്‍ ഗിരിരാജ് സിങ് എത്തിയിരുന്നു. ബല്ലിയ ബ്ലോക്കിലെുള്ള അംബേദ്കറുടെ പേരിലുള്ള പാര്‍ക്കിലായിരുന്നു റാലി. റാലിയെ അഭിസംബോധന ചെയ്യുന്നതിന് മുമ്ബ് ഗിരിരാജ് സിങ് പാര്‍ക്കിലുള്ള അംബേദ്കറുടെ പ്രതിമയ്ക്ക് മാല ചാര്‍ത്തി.
ഏകദേശം 24 മണിക്കൂറിനുശേഷം, പ്രാദേശിക സിപിഐ നേതാവ് സനോജ് സരോജ്, ആര്‍ജെഡിയുടെ വികാസ് പാസ്വാന്‍, രൂപ നാരായണ്‍ പാസ്വാന്‍ എന്നിവര്‍ ഒരു ബക്കറ്റ് വെള്ളവുമായി പാര്‍ക്കിലെത്തി. ഗംഗയില്‍ നിന്നെടുത്ത ആ ജലം പ്രതിമയുടെ മേല്‍ തെളിച്ച് പ്രവര്‍ത്തകര്‍ ജയ് ഭീം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
Post Your Comments