പ്രിയങ്ക ഗാന്ധി:എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തെ പരിഹസിച്ചു നിധിൻ ഗഡ്കരി. നിരന്തരം ബിജെപിയെ കുറ്റം പറയുന്ന പ്രിയങ്കയ്ക്ക് യുപിഎ കാലത്തു എപ്പോഴെങ്കിലും ഗംഗ ജലം കുടിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ഗഡ്കരി ചോദിച്ചു.”അലഹാബാദ്– വാരാണസി ജലപാത ഞാൻ നിർമിച്ചില്ലായിരുന്നെങ്കിൽ പ്രിയങ്ക എങ്ങനെ ഗംഗാ പ്രയാണം നടത്തുമായിരുന്നു. അവർ ഗംഗാതീർഥം കുടിക്കുകയും ചെയ്തു, യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇപ്രകാരം അവർ ചെയ്തിട്ടുണ്ടോ?. ഗംഗാജലം കുടിക്കുക വഴി ഗംഗാശുദ്ധീകരണത്തിനു ബിജെപിയെടുത്ത പ്രയ്നത്തെ അവർ അംഗീകരിക്കുകയാണു ചെയ്തത്.
2020 ഓടുകൂടി ഗംഗയെ 100% മാലിന്യമുക്തമാകും. പരിശുദ്ധ നദിയായ ഗംഗയെ പൂർണമായും മാലിന്യമുക്തമാക്കുകയാണു ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു. യമുന നദി ശുചീകരണത്തിനും പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു. യമുനയെ ശുചീകരിക്കുന്നതിനുളള 13 പദ്ധതികൾ നിലവിലുണ്ടെന്നും ഒരു വർഷത്തിനുളളിൽ മാറ്റം ദൃശ്യമാകുമെന്നും ഗഡ്കരി പറഞ്ഞു.പ്രയാഗ്‍രാജ് മുതൽ വാരാണസി വരെയായിരുന്നു പ്രിയങ്കയുടെ ജലയാത്ര.
Post Your Comments