ലക്‌നൗ: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറിനായി സ്മാരകം പണിയാൻ ഒരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സാംസ്കാരിക വകുപ്പാണ് സ്മാരകം പണിയാനുള്ള നിർദേശം നൽകിയത്. സ്മാരകം നിർമ്മിക്കുന്നതിനുള്ള സ്ഥലത്തിന് യു.പി മന്ത്രിസഭ വെള്ളിയാഴ്ച അനുമതി നൽകി.
25 അടി ഉയരമുള്ള അംബേദ്കർ പ്രതിമ, 750 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, മ്യൂസിയം, ഗവേഷണ കേന്ദ്രം എന്നിവയാണ് അംബേദ്കർ സാംസ്കാരിക കേന്ദ്രത്തിൽ തയ്യാറാകുന്നത്.
ജൂൺ 29 ന് രാവിലെ 11 ന് ലക്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംബേദ്കർ കൾച്ചറൽ സെന്‍ററിന്‍റെ ശിലാസ്ഥാപനം നിർവഹിക്കും. മുഖ്യമന്ത്രി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Post Your Comments