Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ലോക്ക് ഡൗണ്‍ കാലം രാജ്യത്തെ പ്രധാന നദികള്‍ക്ക് പുനര്‍ജീവനം നൽകി : ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗാ നദിയിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാമെന്നു റിപ്പോര്‍ട്ട്

ഇപ്പോഴത്തെ അവസ്ഥയില്‍ കുളിക്കാനും കുടിക്കാനും ഗംഗയിലെ ജലം ഉപയോഗിക്കാമെന്നും ഇദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നു.

ഹരിദ്വാര്‍: ലോക്ക് ഡൗണ്‍ കാലം രാജ്യത്തെ പ്രധാന നദികള്‍ക്ക് പുനര്‍ജീവനം നല്‍കിയിരിക്കുകയാണ്. ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗാ നദിയിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗുരുകുല്‍ കംഗ്രി സര്‍വ്വകലാശാലയിലെ മുന്‍ പ്രൊഫസറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ബിഡി ജോഷിയുടേതാണ് പുതിയ നിരീക്ഷണം.

വ്യവസായ ശാലകളിലെ മാലിന്യം, ഹോട്ടലുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള അഴുക്കുവെള്ളം ഇവയെല്ലാം നദിയിലേക്ക് ഒഴുകി വരുന്നതില്‍ ലോക്ക്ഡൗണില്‍ 500 ശതമാനം കുറവുണ്ടായിയെന്നാണ് ബിഡി ജോഷി വിശദമാക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കുളിക്കാനും കുടിക്കാനും ഗംഗയിലെ ജലം ഉപയോഗിക്കാമെന്നും ഇദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നു. തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവും മാലിന്യം നദിയിലേക്കെത്തുന്നതില്‍ കുറവ് വരാന്‍ ഘടകമായെന്നാണ് എസ്‌എസ് പാല്‍ അഭിപ്രായപ്പെടുന്നത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ റോള്‍ ഓണ്‍-റോള്‍ ഓഫ് സര്‍വീസ് ആരംഭിച്ചു

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഗംഗാജലം ഇത്തരത്തില്‍ മാലിന്യമുക്തമാകുന്നത്.
ഗംഗാ ജലത്തില്‍ ദൃശ്യമായ രീതിയില്‍ മാറ്റമുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ സയന്റിഫിക് ഓഫീസര്‍ എസ്‌എസ് പാല്‍ നേരത്തെ വിശദമാക്കിയിരുന്നു. രാജ്യത്തെ വായുമലിനീകരണ തോതും ഗണ്യമായി കുറഞ്ഞിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.കൊറോണ വൈറസിന്റെ വ്യാപനം തടയാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച്‌ 24ാം തിയതി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ഗംഗാ നദിയ്ക്കും ഗുണകരമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button