ന്യൂഡല്‍ഹി: ഗംഗാനദി പരിസരത്ത് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്ക്. ഹരിദ്വാറിലെ ഹരി കി പുരി, ഋഷികേശ് മുതല്‍ ഉത്തരകാശി വരെയാണ് നിരോധനം. പ്ലാസ്റ്റിക് നിര്‍മിതമായ കൂടുകള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിനും വില്‍പനയ്ക്കുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഗംഗാ തീരത്ത് പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. വിലക്ക് ലംഘിക്കുന്നവരില്‍നിന്ന് അയ്യായിരം രൂപ പിഴയീടാക്കും.
Post Your Comments