KeralaLatest News

തൃശൂരില്‍ ബിജെപി പട്ടിക ജാതി മോർച്ച നേതാവ് വെട്ടേറ്റു മരിച്ചു

തൃശൂര്‍: യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അതിരപ്പിളളിയിലാണ് സംഭവം.അതിരപ്പിള്ളി (BJP) എസ്.സി മോർച്ച – മുൻ പ്രസിഡന്റ്, KPMS കണ്ണൻ കുഴി ശാഖാ സെക്രട്ടറിയുമായ കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപിനെയാണ് (39 ) ഇന്ന് പുലർച്ചെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണന്‍കുഴി പാലത്തിന് സമീപമാണ് വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ കബഡി താരങ്ങളെ വിലക്കുമെന്ന് സൂചന , ഇവർക്ക് പാക് വിസ ലഭിച്ചതിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ന്‌ വെളുപ്പിന് 1.30 ഓടെ ആണ് സംഭവം നടന്നത്.അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റര്‍ ആണ് മരിച്ച പ്രദീപ്. ജലനിധിക്കുള്ള പമ്പ് അടിച്ച്‌ വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്ന് സംഭവം നടക്കുന്നത്. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button