Latest NewsNewsFootballSports

പ്രീമിയര്‍ ലീഗ് ക്ലബിനെ അവഹേളിച്ച് റഫറി ; നിങ്ങള്‍ തരം താഴ്ത്തല്‍ നേരിടുന്ന ക്ലബ് ; ബഹുമാനക്കുറവ് കാണിച്ച റഫറിക്കെതിരെ ക്ലബ്

പ്രീമിയര്‍ ലീഗ് റഫറി ജോനാഥന്‍ മോസിനെതിരെ പരാതിയുമായി ബോര്‍ണ്‍മൗത്ത്. ഷെഫീല്‍ഡ് യുണൈറ്റഡുമായുള്ള കഴിഞ്ഞ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങളും വാക്കുകളും ആണ് ബോര്‍ണ്‍മൗത്ത് താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. മത്സരത്തിനിടയില്‍ മോസിന്റെ പ്രവര്‍ത്തികള്‍ക്കും വാക്കുകള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം ആണ് ബോര്‍ണ്‍മൗത്ത് താരം ഡാന്‍ ഗോസിലിങ് നടത്തിയത്. തങ്ങള്‍ക്ക് മത്സരത്തില്‍ ഒരു ബഹുമാനവും മോസ് മത്സരത്തില്‍ നല്‍കിയില്ല എന്നു തുറന്ന് അടിച്ചു ഗോസിലിങ്.

പലപ്പോഴും തങ്ങള്‍ക്കെതിരെ മോസ് തെറ്റായ തീരുമാനങ്ങള്‍ എടുത്തു എന്നും മത്സരത്തില്‍ മോസ് തങ്ങളെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും ബഹുമാനക്കുറവോടെ നിങ്ങള്‍ തരം താഴ്ത്തല്‍ നേരിടുന്ന ക്ലബ് ആണെന്ന് നിരന്തരം മോസ് പറഞ്ഞതായി ഗോസിലിങ് പറഞ്ഞു. മാത്രവിമല്ല മോസ് പ്രീമിയര്‍ ലീഗിന് നാണക്കേട് ആണെന്നും അദ്ദേഹം തുറന്നടിച്ചു. നിലവില്‍ ലീഗില്‍ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ക്ലബുകളില്‍ ഒന്നാണ് ബോര്‍ണ്‍മൗത്ത്. ഈ മത്സരത്തില്‍ 2-1 നു തോറ്റതോടെ 19 സ്ഥാനത്ത് ആണ് ടീം.

എന്നാല്‍ ബോര്‍ണ്‍മൗത്ത് മോസിനെതിരെ നല്‍കിയ പരാതിയില്‍ ഇത് വരെ പ്രതികരിക്കാന്‍ പ്രീമിയര്‍ ലീഗ് അധികൃതരോ, ഫുട്ബോള്‍ അസോസിയേഷനോ തയ്യാറായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മോസ് പലപ്പോഴും ആരാധകരുടെ രോക്ഷത്തിനു ഇരയായിട്ടുള്ള റഫറി കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button