ന്യൂഡൽഹി: ഫാസ്ടാഗ് സൗജന്യമാക്കി കേന്ദ്രസർക്കാർ. 100 രൂപയുള്ള ഫാസ്ടാഗ് ഫെബ്രുവരി 15 മുതൽ 29 വരെ , 15 ദിവസത്തേക്ക് സൗജന്യമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ് ഉത്തരവിറക്കിയത്. ദേശീയപാതയിലെ ടോൾ പ്ലാസ, ആർടി ഓഫീസുകൾ, പൊതുസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആർസി ബുക്കുമായി ചെന്നാൽ ഫാസ് ടാഗ് സൗജന്യമായി ലഭിക്കും. ഫാസ്ടാഗ് സൗജന്യമാക്കിയെങ്കിലും സെക്യൂരിറ്റി ഡെപോസിറ്റ്, മിനിമം ബാലൻസ് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ല.
Post Your Comments