ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ തൊഴിലവസരം. തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിലും, കൊച്ചിയിലെ ഇസിഎച്ച്എസ് റീജനൽ സെന്ററുകളിലും പോളിക്ലിനിക്കുകളിലുമായി കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ആകെ 200 ഒഴിവുകളാണുള്ളത്.
തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചങ്ങനാശേരി, കിളിമാനൂർ, കൊട്ടാരക്കര, റാന്നി, നാഗർകോവിൽ, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിൽ 149 ഒഴിവുകളുണ്ട്. ഓഫിസർ ഇൻ ചാർജ് പോളിക്ലിനിക്, ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷലിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഡെന്റൽ ഓഫീസർ, ഡെന്റൽ ഹൈജീനിസ്റ്റ്, റേഡിയോഗ്രഫർ, ഫിസിയോതെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡ്രൈവർ, പ്യൂൺ, അറ്റന്‍ഡന്റ് (സ്ത്രീ) സഫായ്‌വാല, ചൗക്കിദാർ എന്നിവയാണ് തസ്തികകൾ.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.echs.gov.in
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഫെബ്രുവരി 15
കൊച്ചി ഇസിഎച്ച്എസ് റീജനൽ സെന്ററുകളിലും മൂവാറ്റുപുഴ, കൊച്ചി, പൈനാവ് എന്നീ പോളിക്ലിനിക്കുകളിലും വിവിധ തസ്തികയിലായി 51 ഒഴിവുകളുണ്ട്. ഫെബ്രുവരി 14- 19 വരെ ഇന്റർവ്യൂ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.echs.gov.in
Post Your Comments