Latest NewsKeralaNews

നാടിനെ നടുക്കിയ ആ നാല് പേരുടെ മരണം പുറംലോകം അറിഞ്ഞത് സഹപ്രവര്‍ത്തകന്‍ വഴി

കൊടുങ്ങല്ലൂര്‍ : നാടിനെ നടുക്കിയ ആ നാല് പേരുടെ മരണം പുറംലോകം അറിഞ്ഞത് സഹപ്രവര്‍ത്തകന്‍ വഴി. പുല്ലൂറ്റ് കോഴിക്കട സെന്ററില്‍ ഒരു കുടുംബത്തിലെ നാലു പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് വിനോദിന്റെ സഹപ്രവര്‍ത്തകന്‍ വഴി നാട്ടുകാര്‍ അറിഞ്ഞത്. കോഴിക്കട ബസ് സ്റ്റോപ്പിനു പടിഞ്ഞാറ് പുഞ്ചപ്പറമ്പ് റോഡ് തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ് (9) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ട് 5.45നാണു നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചിട്ടു മൂന്നു ദിവസമായെന്നാണ് പൊലീസ് നിഗമനം. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഡിസൈനറായ വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവര്‍ത്തകന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്.

Read Also : കാര്‍ഷിക വായ്പ ; ആറം​ഗകുടുംബം ആത്മഹത്യ ചെയ്തു

വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു. അകത്ത് മൊബൈല്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയല്‍വാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പൊലീസെത്തി വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്. വിനോദിന്റെ മൃതദേഹം ഹാളില്‍ ഫാനിലും മകന്‍ നീരജിന്റെ മൃതദേഹം ജനലിലുമാണു കാണപ്പെട്ടത്. സമീപത്തെ രണ്ടു മുറികളിലായി രമയേയും നയനയേയും ജനലില്‍ തൂങ്ങിയ നിലയിലും കണ്ടെത്തി.

കൊടുങ്ങല്ലൂരിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണു രമ. ഉടമ സ്ഥലത്തില്ലാത്തതിനാല്‍ ഒരു മാസമായി കട ഏറ്റെടുത്തു നടത്തുകയായിരുന്നു. കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് നയന. നീരജ് ചാപ്പാറ ലേബര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button