കൊപ്പാല്‍ : കര്‍ണാടകയില്‍ ആറു പേരടങ്ങുന്ന സംഘം ആലത്മഹത്യ ചെയ്തതായി പോലീസ് നിഗമനം. ദമ്പതിമാരും അവരുടെ 4 മക്കളുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്പത്തിരണ്ടുകാരനായ ഷെഖരിയാ ബീഡ്നല്‍, ഭാര്യ ജയമ്മ, ബസമ്മ, ഗൗരമ്മ, സാവിത്രി, പാര്‍വ്വതി എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
തൂങ്ങിമരിച്ച നിലയിലാണ് ഗൃഹനാഥനായ ഷെഖരിയായുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയതിന് ശേഷമാണ് ഇയാള്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.
കൃഷിയ്ക്കായി ഈ കുടുംബം ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നതായും അത് തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത താമസക്കാരും ഇത് ശരിവെക്കുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments