Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsDevotional

ആചാരങ്ങളും അനുഷ്ഠാനങ്ങളും

ഒരു വ്യക്തി മറ്റൊരാളോടു പെരുമാറുന്ന രീതിയാണ് ആചാരം. ചിലർ വരുമ്പോൾ എഴുന്നേറ്റു നിൽക്കുന്നു, തൊഴുന്നു സൽക്കരിക്കുന്നു, ഹസ്തദാനം നൽകുന്നു, സദസ്സിലും പന്തിഭോജനത്തിലുമുള്ള മര്യാദകൾ കാണിക്കുന്നു, ഗുരുജനങ്ങളെ ബഹുമാനിക്കുന്നു തുടങ്ങിയവ.

അനുഷ്ഠാനമെന്നത് ആത്മ തേജസ്സിനെ വർദ്ധിപ്പിക്കുന്നതാകുന്നു. ജപം, നമസ്കാരം, പൂജ, ഹോമം, ധ്യാനം, തർപ്പണം, വേദപഠനം (പുരാണം, സഹസ്രനാമം തുടങ്ങിയവ ഇതിൽ പെടും), വിവിധ വ്രതങ്ങൾ തുടങ്ങിയവയാകുന്നു.

ഒരു ക്ഷേത്രത്തെ സംബന്ധിച്ചാണെങ്കിൽ ശ്രീകോവിലിൽ നടക്കുന്ന പൂജകൾ, കൊടിയേറ്റം, മുളപൂജ, നവകം തുടങ്ങിയ കലശാഭിഷേകം, ശ്രീഭൂതബലി, പള്ളിവേട്ട, ആറാട്ട്, കളംപാട്ട്, സോപാനസംഗീതം, ജന്തുബലി തുടങ്ങി ക്ഷേത്ര ചൈതന്യത്തെവർദ്ധിപ്പിക്കുന്ന കാര്യങ്ങൾ അനുഷ്ഠാനമാകുന്നു. അതേപോലെ പടയണി, തെയ്യം, തിടമ്പ് നൃത്തം തുടങ്ങിയവയും അനുഷ്ഠാനങ്ങളാകുന്നു. വ്രതശുദ്ധിയോടെ ക്ഷേത്രചൈതന്യ വർദ്ധനവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എല്ലാം അനുഷ്‌ഠാനങ്ങളുടെ പട്ടികയിൽ പെടുന്നു.

ഭക്തന്മാരുടെ വേഷം, വരവ്, പ്രദക്ഷിണം, പ്രസാദം വാങ്ങൽ, ഊരാളൻ തന്ത്രി ശാന്തി കഴകം തുടങ്ങിയവ സംബന്ധിച്ച ഇടപെടലുകൾ ഇവയെല്ലാം ആചാരവിഷയങ്ങളാകുന്നു. ക്ഷേത്രമായാലും വ്യക്തിയായാലും ചൈതന്യവർദ്ധനവിന് ഉതകുന്നതെല്ലാം അനുഷ്ഠാനവും സാമൂഹ്യമായ ഇടപെടലുകൾ ആചാരവിഷയങ്ങളാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button