പ്രീമിയര്‍ ലീഗില്‍ ജനുവരി മാസത്തിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാര്‍ഡ് ക്ളോപ്പ് സ്വന്തമാക്കി. ഈ സീസണില്‍ ഇത് അഞ്ചാം തവണയാണ് ലിവര്‍പൂള്‍ പരിശീലകന് ഈ അവാര്‍ഡ് നേടുന്നത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ മാനേജര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടുന്ന താരം പരിശീലകന് എന്ന റെക്കോര്‍ഡും ഇതോടെ ക്ളോപ്പിന്റെ പേരിലായി.
ജനുവരിയില്‍ കളിച്ച 5 കളികളില്‍ 5 എണ്ണത്തിലും ജയിച്ചാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തങ്ങളുടെ കരുത്ത് കൂട്ടിയത്. 2017-2018 സീസണില്‍ 4 അവാര്‍ഡ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ്പ് ഗര്ഡിയോളയുടെ റെക്കോര്‍ഡ് ആണ് ക്ളോപ്പ് ഇന്നത്തെ നേട്ടത്തോടെ തകര്‍ത്തത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ക്ലോപ്പ് അവാര്‍ഡിന് അര്‍ഹനായിരുന്നത്.
Post Your Comments