നടന്‍ വിജയ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ വിശദീകരണവുമായി ആദായനികുതി വകുപ്പിന്റെ പത്രകുറിപ്പ്. താരത്തെ കൂടാതെ ബിഗില്‍ സിനിമ നിര്‍മ്മിച്ച എജിഎസ് കമ്പനി ഉടമ, വിതരണക്കാരന്‍, പണമിടപാടുകാരന്‍ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അതേസമയം താരത്തിന്റെ പേരോ, കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിച്ചെന്നോ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നില്ല.
ബിഗില്‍ സിനിമ 300 കോടി രൂപയുടെ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ചെന്നൈയിലും മധുരയിലുമായി 38 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പണമിടപാടുകാരന്റെ ചെന്നൈ, മധുര എന്നിവിടങ്ങളിലുള്ള രഹസ്യകേന്ദ്രങ്ങളില്‍ നിന്നും 77 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
ഈ തുക പണമിടപാടുകാരനായ അന്‍പു ചെഴിയനില്‍ നിന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. ഭൂമിഇടപാട് രേഖകള്‍, ചെക്കുകള്‍ തുടങ്ങിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് 300 കോടിക്കു മുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Post Your Comments