Latest NewsNewsIndiaKollywood

ചോദ്യം ചെയ്യൽ അവസാനിച്ചു : നടൻ വിജയ്‍യുടെ വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി

ചെന്നൈ : ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് ടൻ വിജയിയുടെ വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. മുപ്പത് മണിക്കൂറാണ് താരത്തെ ചോദ്യം ചെയ്തത്. ശേഷം ഭൂമി ഇടപാടിന്റെ രേഖകളും, ഭാര്യയുടെ സ്വത്ത് വിവരങ്ങളുടെ രേഖകളും പിടിച്ചെടുത്തു. സ്വത്തിൽ ക്രമക്കേട് സംശയിക്കുന്ന രേഖകളാണ് പിടിച്ചെടുത്തത്. ഇവ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നു നടൻ വിജയ് അറിയിച്ചു.

Also read : “കേരളത്തിലെ സിനിമാപ്രവര്‍ത്തകരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയാൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്” : സന്ദീപ് വാര്യർ

ചെ​ന്നൈ പാ​നൂ​രി​ലെ വ​സ​തി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ല്‍ തു​ട​ങ്ങി​യ ചോ​ദ്യം ചെ​യ്യ​ലും പ​രി​ശോ​ധ​ന​യുമാണ് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​ അ​വ​സാ​നി​ച്ച​ത്. ബി​ഗി​ല്‍ സി​നി​മാ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് (എ​ജി​എ​സ് ഗ്രൂ​പ്പ്) പ​ണം പ​ലി​ശ​യ്ക്ക് ന​ല്‍​കി​യ മ​ധു​ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര്‍​മാ​താ​വ് അ​ന്‍​പു ചെ​ഴി​യാ​ന്‍റെ ഓ​ഫീ​സി​ലും റെ​യ്ഡ് നടന്നിരുന്നു. ഇ​വി​ടെ​ നി​ന്നു 65 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തെന്നാണ് വി​വ​രം. വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ല ബിഗില്‍ സിനിമയുടെ നിര്‍മാണ തുകയും അതിന്റെ ആഗോള കലക്ഷനായ 300 കോടിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡെന്നാണ് ആദായനികുതി വകുപ്പ്  നേരത്തെ പുറത്തിറക്കിയ പ്രസ്താവനായിൽ പറയുന്നത്. സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പ് വിശദീകരണം നൽകിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button