ചിത്രങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല . ഇഷ്ട്ടപെട്ട ചിത്രങ്ങള്‍ വീട്ടിലെയോ ഓഫീസിലെയോ ചുമരില്‍ തൂകുവാനും എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാല്‍ ചിത്രങ്ങള്‍ ചുമരില്‍ തൂകുമ്‌ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വാസ്തുശാസ്ത്രമനുസരിച്ച് ഒരു കെട്ടിടത്തില്‍ വയ്ക്കേണ്ട പെയിന്റിംഗുകള്‍ക്കും പ്രാധാന്യ മുണ്ടത്രെ. പെയിന്റിംഗുകള്‍ നിങ്ങളുടെ ഉപബോധമനസ്സിനെ സ്വാധീനിക്കുന്നു. അത് നിങ്ങളുടെ പെരുമാറ്റങ്ങളെയും തീരുമാനങ്ങളെയും സ്വാധിനിക്കുവാന്‍ കഴിവുള്ളതിനാലാണത്രെ പെയിന്റിംഗുകള്‍ തിരഞ്ഞെടുക്കുമ്‌ബോള്‍ ചിലത് ശ്രദ്ധിക്കണമെന്ന് പറയുന്നത്.
വീടിന്റെ മുന്‍വശത്തെ പ്രവേശന കവാടത്തിനടുത്ത് വെള്ളച്ചാട്ടത്തിന്റെ പെയിന്റിംഗ് അല്ലെങ്കില്‍ ഒരു നദിയുടെചിത്രം സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഇത് പണവും സമ്ബത്തും നഷ്ടപ്പെടുത്തും. ബെഡ് റൂമിലും വാട്ടര്‍ എലമെന്റ് പെയിന്റിംഗ് ഒഴിവാക്കണമെന്നാണ് വസ്തുവില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്.
നിങ്ങളുടെ വീടിന്റെ വടക്കേ ചുവരില്‍ പര്‍വതങ്ങളുടെ പെയിന്റിംഗ് ഉപയോഗിക്കരുത്. വാസ്തു ദിശ അനുസരിച്ച് കൂടുതല്‍ തുറന്ന സ്ഥലത്തോടുകൂടി വടക്ക് താഴെയായിരിക്കണം. വാസ്തു പ്രകാരം പര്‍വ്വതത്തെ ഒരു ഭൗമ മൂലകമായി കണക്കാക്കുന്നു. പര്‍വതത്തിന്റെ ഒരു പെയിന്റിംഗ് വടക്കന്‍ ദിശയില്‍ സ്ഥാപിച്ചാല്‍ സാമ്ബത്തിക നേട്ടത്തെയും തൊഴില്‍ വളര്‍ച്ചയെയും ഇത് ബാധിക്കും.
ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും വ്യക്തതയില്ലാത്തതുമായ പെയിന്റിംഗ് വീട്ടില്‍ നിന്ന് ഒഴിവാക്കുക. അര്‍ത്ഥമില്ലാത്തതും പസിലുകള്‍ പോലുള്ളവയുമായ ആധുനിക കലകള്‍ വീട്ടില്‍ ഉപയോഗിക്കരുത്. അത്തരം പെയിന്റിംഗുകള്‍ ഒരിക്കലും പ്രധാന വാതിലില്‍ സ്ഥാപിക്കരുത്. സങ്കടം, നിരാശ, കണ്ണുനീര്‍ എന്നിവ ചിത്രീകരിക്കുന്ന പെയിന്റിംഗുകളും വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തുക. കഷ്ടത, ദുഖം, അക്രമം എന്നിവ പ്രതീകപ്പെടുത്തുന്ന ചിത്രങ്ങളും നിങ്ങളുടെ വീട്ടില്‍ വയ്ക്കരുത്.
തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ചുമരുകള്‍ അലങ്കരിക്കാന്‍ പ്രകൃതി ദൃശ്യങ്ങള്‍ ഉപയോഗിക്കരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ദോഷകരമായതിനാല്‍ മരിച്ചുപോയവരുടെ ഫോട്ടോകള്‍ പൂജാമുറിയില്‍ സ്ഥാപിക്കരുത്. തെക്ക് ദിശയിലെ ചുമര്‍ മരിച്ചവരുടെ ഫോട്ടോയ്ക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. കിഴക്കന്‍ ദിശ കുടുംബത്തിലുള്ളവരുടെ ഫോട്ടോ സ്ഥാപിക്കാന്‍ നല്ല സ്ഥലമായി കണക്കാക്കപ്പെടുന്നു.
വീട്ടിലോ ഓഫീസിലോ ദാരിദ്ര്യത്തിന്റെ ഫോട്ടോകള്‍, വൃദ്ധ സ്ത്രീ, കരയുന്ന, യുദ്ധം ചെയ്യുന്ന, പോരാടുന്ന, ദേഷ്യപ്പെടുന്ന ആളുകള്‍, കഴുകന്‍, വിഷാദ ചിത്രങ്ങള്‍, യുദ്ധരംഗങ്ങള്‍, മാംസഭുക്കുകളുടെ ഫോട്ടോകള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.ഒരിക്കലും ദൈവത്തിന്റെ ഫോട്ടോകള്‍ കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്. മരണം, അക്രമം, ജീവിതത്തിന്റെ നെഗറ്റീവ് വശങ്ങള്‍ എന്നിവ കാണിക്കുന്ന ചിത്രങ്ങളൊന്നും കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്. *കുട്ടികളുടെ മുറിയില്‍ ഓടുന്ന കുതിര, സരസ്വതി ദേവി, പര്‍വതങ്ങള്‍, കിഴക്ക് ദിശയില്‍ സൂര്യോദയം തുടങ്ങിയ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ വാസ്തു നിര്‍ദ്ദേശിക്കുന്നു.
.
Post Your Comments