കോടിക്കുളം: കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടിക്കുളം ചെറുതോട്ടിൻകര ഇളംകാവ് മറ്റത്തിൽ ഇ.യു.ബിനു(47) ആണ് മരിച്ചത്.
കഴിഞ്ഞ എട്ടിന് രാത്രി 7.30 ഓടെയായിരുന്നു അപകടം നടന്നത്. ബിനുവിനൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബലക്ഷയമുള്ള വീടായിരുന്നതിനാൽ വാടക വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കഴുത്തിന് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ബിനു.
Read Also : കെഎസ്ആർടിസി ബസിൽ വീണ്ടും പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം, അറബി അധ്യാപകൻ അറസ്റ്റിൽ
സംസ്കാരം ഇന്ന് നടക്കും. ഭാര്യ: ജയ. മക്കൾ: അതുൽ, ആദിത്യ.
Post Your Comments