കുമരകം: ചീപ്പുങ്കലിനു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ നാലു പേർക്കു പരിക്കേറ്റു. പാലക്കാടുനിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിലേക്കു കാെണ്ടുപാേയി. അപകടത്തിൽപ്പെട്ട മാരുതി സിയാസ് കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. കാറിടിച്ച് മതിൽ നിലംപൊത്തി.
Read Also : കള്ളപ്പണക്കേസ്: തമിഴ്നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്ഡ്, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ
ഡ്രെെവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് അപകടം കണ്ട യാത്രക്കാർ പറയുന്നത്.
Post Your Comments