![](/wp-content/uploads/2024/04/deadbody.jpg)
മലപ്പുറം: തിരൂരില്‍ യുവാവിന്റെ ദുരൂഹമരണം മരണം കൊലപാതകമാണോയെന്ന് സംശയിച്ച് പൊലീസ്. മരിച്ച യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ രാത്രിയാണ് കരീമിനെ തിരൂര്‍ മങ്ങാടുള്ള മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: ഫ്രാന്‍സുമായി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ച് പ്രധാനമന്ത്രി മോദി
മുറിക്കകത്ത് പുറത്ത് നിന്നുള്ളവര്‍ പ്രവേശിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണം കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നത്. തുറന്നിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിസരത്ത് രക്തം തളം കെട്ടി കിടന്നിരുന്നു. പലയിടത്തും രക്തം തുടച്ചതിന് സമാനമായുള്ള പാടുകളുമുണ്ട്. കഴിഞ്ഞ ദിവസം മുറിയിലേക്ക് എത്തിയ സുഹൃത്തുക്കളും കരീമുമായി വാക്ക് തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെയ്ന്റിങ് തൊഴിലാളിയായ കരീം കുടുംബവുമായി അകന്ന് കഴിയുകയാണ്. നാല് മാസത്തിലേറെയായി തിരൂരിലെ വാടക മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസം. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Post Your Comments