മലപ്പുറം: കൈക്കൂലികേസില്‍ ഉദ്ദ്യോഗസ്ഥന്‍ പിടിയില്‍. കുറ്റിപ്പുറം കെ എസ് ഇ ബിയിലെ ഓവര്‍സിയറാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇയാള്‍ കൈക്കുലി ആവശ്യപ്പെട്ടതറിഞ്ഞ് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ ഇയാളെ കുരുക്കുകയായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മൈക്കിള്‍ പിള്ളയെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കാഴ്ച്ച രാത്രിയായിരുന്നു സംഭവം. പരാതിക്കാരനായ പേരശ്ശന്നൂര്‍ സ്വദേശി നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ നിലം പണിക്കായി തല്‍ക്കാലിക കണ്‍ക്ഷന് കുറ്റിപ്പുറം കെ എസ് ഇ ബിയില്‍ അപേക്ഷിച്ചിരുന്നു.എന്നാല്‍ കൈക്കൂലി തന്നാല്‍ ദിവസ ഫീസ് അടയ്ക്കാതെ അനുമതി നല്‍കാമെന്ന് മൈക്കിള്‍ പിള്ള അറിയിക്കുകയായിരുന്നു. ഇതിന് ഒരു ദിവസം 150 രൂപയാണ് അടക്കേണ്ടത്. എന്നാല്‍ തനിക്ക് പണം തന്നാല്‍ ചട്ടപ്രകാരമല്ലാതെ അനുമതി നല്‍കാം എന്ന് ഓവര്‍സിയര്‍ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം മഷി പുരട്ടിയ 700 രൂപ നോട്ട് പരാതിക്കാരന്‍ ഓവര്‍സിയര്‍ക്ക് കൈമാറിയതോടെ മലപ്പുറത്ത് നിന്നെത്തിയ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. വിജിലന്‍സിന്റെ തന്ത്ര പൂര്‍വ്വമായ നീക്കത്തിലൂടെയാണ് ഇയാളെ കുരുക്കാനായത്.
Post Your Comments