ന്യൂഡൽഹി: നരേന്ദ്ര മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വന്ന മോദി സര്‍ക്കാരിന്റെ ഭരണവേളയില്‍ ഇത് 284 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും നിര്‍മല അവകാശപ്പെട്ടു.
ഭരണപക്ഷ ബെഞ്ചിലെ നിറഞ്ഞ കൈയ്യടികള്‍ക്കിടെയായിരുന്നു നിര്‍മല ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ആദ്യ മോദി സര്‍ക്കാര്‍ ഭരിച്ച 2014-19 കാലയളവില്‍ ജിഡിപി വളര്‍ച്ച 7.4 ശതമാനമായി. പണപ്പെരുപ്പ 4.5 ശതമാനമായിരുന്നുവെന്നും നിര്‍മല പറഞ്ഞു.
ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ നടപ്പാക്കും. ആരോഗ്യമേഖലയ്ക്ക് 69,000 കോടി പ്രഖ്യാപിച്ചു. മിഷന്‍ ഇന്ദ്രധനുഷ് വിപുലീകരിച്ചു.
2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. കാര്‍ഷിക മേഖലയ്ക്കായി 16 കര്‍മ്മ പദ്ധതി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. മന്ത്രി പറഞ്ഞു.
സമ്ബദ് വ്യവസ്ഥയുടെ അടിത്തറ ശക്തം. ജി.എസ്.ടി റിട്ടേണുകള്‍ ഈ സാമ്ബത്തിക വര്‍ഷം നാല്‍പതു കോടി കവിഞ്ഞു.വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ദ്ധിച്ചു.
16 ലക്ഷം പുതിയ നികുതിദായകരുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. ധനമന്ത്രി ഇത്തവണയും പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബഡ്ജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തിയിരുന്നു.
‘എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുമെന്ന ബഡ്ജറ്റാകും’. ബഡ്ജറ്റവതരണത്തിന് മുമ്ബായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു.
ALSO READ: ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കും; ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം തുടങ്ങി
ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ എന്നതാകും ബഡ്ജറ്റില്‍ ശമ്ബളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമ്ബത്തിക വളര്‍ച്ചയിലെ മുരടിപ്പു മാറ്റാന്‍ എന്തു നടപടികളെടുക്കുന്നു എന്നത് നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു.
രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച കുറഞ്ഞതായി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് അഞ്ചു ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. ഈ കുറവില്‍ നിന്ന് ശക്തമായി മടങ്ങിവരുമെന്നും പുതിയ സാമ്ബത്തിക വര്‍ഷത്തില്‍ 6 മുതല്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്.
Post Your Comments