ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കാൻ തുടങ്ങി. ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കുമെന്നും സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഏറ്റവും നല്ല വഴി ഇതാണെന്നും നിർമല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സാമ്പത്തിക വളർച്ചയിലെ മുരടിപ്പു മാറ്റാൻ എന്തു നടപടികളെടുക്കുന്നു എന്നതാകും ശ്രദ്ധേയം. ഈ വർഷം വളർച്ച 5 ശതമാനവും അടുത്ത വർഷം 6– 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. അപ്പോഴും, 2025ൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സർക്കാർ നിലനിർത്തുന്നു.
ജിഎസ്ടി നിരക്ക് കുറച്ചതുവഴി ഓരോ കുടുംബത്തിന്റേയും ചെലവ് 4 % കുറഞ്ഞു. മുൻ ധനമന്ത്രിയും ബിജെപി നേതാവും ആയിരുന്ന അരുൺ ജയ്റ്റലിക്ക് ആദരം അർപ്പിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. ജനവിധിയെ ബഹുമാനിച്ചുള്ള സാമ്പത്തികനയങ്ങള്‍ നടപ്പാക്കുമെന്നും അവർ പറഞ്ഞു. 2020-21 സാമ്പത്തികവര്‍ഷത്തെ ബജറ്റവതരണമാണ് നടക്കുന്നത്.
അതേസമയം, ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റത്തിന് സാധ്യത നൽകുന്നുണ്ട് ഈ ബജറ്റ്. ദീര്‍ഘകാലമൂലധന ആസ്തി നികുതിക്കുള്ള കാലപരിധി ഏകീകരിക്കുമെന്ന് സൂചന.
Post Your Comments