Latest NewsNewsIndia

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 80 ലക്ഷം വീടുകളുടെ നിര്‍മാണത്തിന് 48,000 കോടി രൂപ

റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന ബജറ്റെന്ന് പൊതുമേഖലാ കമ്പനികള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 60,000 വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായ വാര്‍ത്ത അവര്‍ അറിയിച്ചത്. 2022-23 കാലയളവില്‍ 80 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതിനായി 48,000 കോടി വകയിരുത്തിയതായി ബജറ്റില്‍ ധനമന്ത്രി അറിയിച്ചു.

Read Also : കര്‍ഷക സൗഹൃദ ബജറ്റ് രാജ്യത്തിന്റെ വികസനത്തിന് സഹായകമാകും, പ്രതീക്ഷകൾ ഒരുപാടുണ്ട്: കെ സുരേന്ദ്രൻ

80 ലക്ഷം വീടുകള്‍ക്കായി 48,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത് റിയല്‍ എസ്റ്റേററ് മേഖലയില്‍ ആശ്വാസകരമാണെന്നും പൊതുമേഖലയില്‍ ഇത് ആശാവഹമാണെന്നും ഏഷ്യ-കോളീയേഴ്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രമേഷ് നായര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button