Latest NewsKeralaNews

ഗവർണ്ണറെ അക്രമിക്കാൻ ശ്രമിച്ച എം.എല്‍.എമാർക്കെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്ന് – യുവമോർച്ച

തിരുവനന്തപുരം: കേരള നിയമസഭയിൽ ഗവർണ്ണറെ ആക്രമിക്കാൻ ശ്രമിച്ച എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർ തയ്യാറാകണമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആവശ്യപ്പെട്ടു.

ഗവർണറെ തടയുന്നതിന് ഭരണപക്ഷം ഒത്താശ ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്. ചെന്നിത്തല ഭരണഘടനയുടെയും നിയമസഭയുടെയും അന്തസ്സ് കളങ്കപ്പെടുത്തിയി രിക്കുകയാണ്. നിയമസഭയിൽ ഗവർണറെ തടഞ്ഞതിൽ പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർ.എസ് രാജീവ്.

Yuvamorcha3

മാർച്ചിന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ അനുരാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത്ചന്ദ്രന്, ആർ.ബി.രാകേന്ദു എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് യുവമോർച്ച നേതാക്കളായ സി.എസ്.ചന്ദ്രകിരൺ, ബി.ജി.വിഷ്ണു ,രാജാജി നഗർ മഹേഷ്, രാഹുൽ കാശിനാഥ്, ഉണ്ണിക്കണ്ണൻ, ശ്രീലാൽ, അഖിൽ തുടങ്ങിയവർ നേത്യത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button