തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്‍വഹിച്ചുവെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും, ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല എന്നും അദ്ദേഹം സിപിഎം മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
Post Your Comments