തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബീഹാര്‍ ഗവര്‍ണറായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി മാറ്റി നിയമിച്ചത്. ഗോവ സ്പീക്കറും മന്ത്രിയുമായി പ്രവര്‍ത്തിച്ച അര്‍ലേക്കര്‍ ആർഎസ്എസുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്.
Post Your Comments