മയക്കുമരുന്ന് കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞ കഥ പറയുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എക്‌സൈസ് ഉദ്യോഗസ്ഥനും വിമുക്തി പദ്ധതിയുടെ ആര്‍.പി(റിസോഴ്‌സ് പേഴ്‌സണ്‍)യുമായ കെ ഗണേഷാണ് യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെട്ടാല്‍ അവര് എന്താ ചെയ്യുന്നേന്ന് പറയാന്‍ കഴിയില്ല. മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിക്കപ്പെട്ട ഇരുപത്തിയൊന്നുകാരനെ കുറിച്ചാണ് കെ ഗണേഷ് സംസാരിക്കുന്നത്. പിടിക്കപ്പെട്ടയാള്‍ക്ക് ബീഡി നല്‍കാത്തതിനെ തുടര്‍ന്ന് ലോക്കപ്പില്‍ തലയടിച്ച് പൊട്ടിക്കുകയും പിന്നീട് യുവാവിന്റെ അമ്മ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങളെ കുറിച്ചുമാണ് ഗണേശ് പറയുന്നത്.
വെറുമൊരു ഹാന്‍സില്‍ തുടങ്ങിയതാണ് ഒടുവില്‍ എത്തി നില്‍ക്കുന്നത് ലഹരിയുടെ കൊടുമുടിയില്‍. അവന് ആദ്യമായി കൂട്ടുകാര്‍ രുചിച്ച് നോക്കാന്‍ നല്‍കിയതാണ് പിന്നീട് അത് ഇല്ലാതെ ജീവിക്കാന്‍ കഴിയാണ്ടായി. കഞ്ചാവില്‍ നില്‍ക്കാതായപ്പോള്‍ അതിലും കൂടിയത് തേടിപ്പോകാന്‍ തുടങ്ങി.അമിത ഉപയോഗത്തില്‍ എത്തിയപ്പോള്‍ ഇത് വാങ്ങാന്‍ പൈസയില്ല. ബീഡി വാങ്ങുന്ന രണ്ട് രൂപകൊണ്ട് ഇത് വാങ്ങാന്‍ പറ്റില്ലല്ലോ. അതിന് വലിയ പൈസ വേണം.ഒരു ഡോസിനായി ഏകദേശം 2000ത്തോളം രൂപ. ഉപയോഗിക്കാതിരിക്കാന്‍ പറ്റാതായപ്പോള്‍ പൈസ ഉണ്ടാക്കാന്‍ വേണ്ടി ആദ്യം ബസില്‍ കയറി പോക്കറ്റടിച്ചു, പിന്നീട് മാല പൊട്ടിച്ചു, കളവ് പിടിച്ചുപറി എന്നിവയ്ക്ക് ശേഷം മയക്കു മരുന്ന് വില്‍പ്പനയും. ഒരു തവണ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പേലീസിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു.
രാവിലെ പന്ത്രണ്ടര മണിക്കാണ് പേലീസ് സ്റ്റേഷനില്‍ അവനെ എത്തിച്ചത്. എന്നാല്‍ ഒരു മൂന്നര മണി ആയപ്പോള്‍ ചെറുപ്പക്കാരന്‍ ലോക്കപ്പില്‍ നിന്ന് എഴുന്നേല്‍ക്കുകയും സ്വഭാവത്തില്‍ ചെറിയ മാറ്റം വാരാനും തുടങ്ങി. എഴുന്നേറ്റ് നിന്ന അവന്‍ പോലീസ്‌കാരോട് ഷൗട്ട് ചെയ്യാനും തുടങ്ങി. ഒരു ബീഡി ചോദിച്ചു. ഇത് എക്‌സൈസ് ഓഫീസ് ആണ് ഇവിടെ ഇതൊന്നും പറ്റില്ലാന്നു പറഞ്ഞപ്പേള്‍ ലോക്കപ്പില്‍ ശക്തിയായി തലയിടിക്കാന്‍ തുടങ്ങി. നിങ്ങള്‍ക്ക് കാണിച്ചു തരാന്ന് പറഞ്ഞ് സ്വയം ശരീരം മാന്തിപ്പൊളിക്കാന്‍ തുടങ്ങി. ബലമായി കീഴ്‌പ്പെടുത്തി ഹോസ്പിറ്റലില്‍ എത്തിപ്പോള്‍ പഴയ സ്ഥിതിയിലേക്ക് വരികയും ചെയ്തു.
പിന്നീട് ഇതറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എത്തിയ അമ്മ പറഞ്ഞത് അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നത്. അച്ഛന്‍ മരിച്ച അമ്മ വീടുകളില്‍ പണിയെടുത്താണ് മക്കളെ വളര്‍ത്തിയത്. മൂന്ന് മക്കളില്‍ രണ്ടാമന്‍. അമ്മ വരുന്നത് കണ്ടപ്പോള്‍ ലോക്കപ്പില്‍ നിന്ന് തുറന്ന് വിടാന്‍ പറഞ്ഞ് ബഹളം വയ്ക്കാന്‍ തുടങ്ങി. ബഹളം വയ്ക്കുന്നത് കൂടിയപ്പോ തുറന്ന് വിട്ടപ്പോള്‍ കണ്ടത് വൈകാരികമായ കാഴ്ച. അമ്മയെ കെട്ടിപ്പിടിച്ച് മകന്‍ പറയുന്നതിങ്ങനെ ഞാന്‍ ഇതിന് അടിക്ടായിപ്പോയി, ഒന്നു ചെയ്യാന്‍ കഴിയില്ല നമുക്ക് മരിക്കാം.
പിന്നീട് ആ അമ്മ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ. യുവാവിന്റെ മുതിര്‍ന്ന സഹോദരന്‍ മരിച്ചത് ലഹരി ഉപയോഗത്തെത്തുടര്‍ന്നായിരുന്നു. മയക്കുമരുന്നിന് അതിതീവ്രമായി അടിമപ്പെട്ട ഇയാള്‍ സ്വന്തം ജനനേന്ദ്രിയത്തിലേക്ക് മരുന്ന് അടിച്ചുകയറ്റിയതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു.വഴിയരികില്‍ മരിച്ച് കിടക്കുന്ന അജ്ഞാത ശവശരീരം അതും പൊളിഞ്ഞ് കിട്ടുന്ന കെട്ടിടത്തിനുള്ളില്‍ ചുരുണ്ട് കിടക്കുന്ന ശരീരം. കൈവെള്ളയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ പാടുകള്‍, ഞരമ്പുകളില്‍ സൂചി കുത്തി തറച്ചതിന്റെ പാടുകള്‍ അവസാനം മരുന്നു കുത്തി കയറ്റാന്‍ ഞരമ്പുകള്‍ കിട്ടാതെ വന്നപ്പോള്‍ അവന്‍ ചെയ്തത് അവന്റെ ജനനേന്ദ്രിയത്തില്‍ സൂചി കുത്തി കയറ്റുകയായിരുന്നു. സൂചി തറച്ച ആ നിമിഷംതന്നെ അവന്‍ മരണപ്പെടുകയും ചെയ്തു. അന്ന് മരിച്ച ആ യുവാവിന്റെ അനിയനാണ് ഇന്ന് പോലീസ് സ്‌റ്റേഷനില്‍ കിടക്കുന്നത്. മൂത്തമകന്‍ മരിച്ച 62ാം ദിവസം അനിയന്‍ ഇതേ അവസ്ഥയില്‍.
ഇതുപോലെ മയക്കു മരുന്നിന് അടിമ ആയവര്‍ ചെയുന്ന കാര്യങ്ങളെപ്പറ്റിയും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നുണ്ട്. സെല്ലില്‍ കിടക്കുന്നവര്‍ കുടിക്കാന്‍ വെള്ളം കൊടുത്ത് കഴിഞ്ഞാല്‍ ഗ്ലാസ് പൊട്ടിച്ച് വയറ്റില്‍ കുത്തിക്കയറ്റാം, ഉടുത്തിരിക്കുന്ന മുണ്ടഴിച്ച് കഴുത്തില്‍ കുരുക്കാം. നൈമിഷകമായി കിട്ടുന്ന ഒരനൂഭൂതി , അതില്‍ എല്ലാം മറക്കുന്നു. അച്ഛനെ മറക്കും അമ്മയെ മറക്കും സഹോദരിയെ മറക്കും അങ്ങനെ എല്ലാം മറക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. ലഹരി കീഴിപ്പെടുത്തിയ തലുറയെക്കുറിച്ചും എല്ലാം ഹൃദയ സ്പര്‍ശിയായി അദ്ദേഹം പറയുന്നുണ്ട്. ലഹരിയുടെ വഴിയെ പോകുമ്പോ വഴിക്കണ്ണുമായി കാത്തു നില്‍ക്കുന്ന അമ്മയുടെ മുഖം മനസില്‍ കാണണം. അമ്മിഞ്ഞപ്പാലിന്റെ മണം മറന്നവര്‍, അമ്മയുടെ പൊക്കിള്‍ കൊടി ബന്ധം മറന്നവര്‍ ഇവരൊക്കെയാണ് ഈ വഴിയെ പോകുന്നതെന്നും കെ ഗണേഷ് പറയുന്നു.
https://www.facebook.com/bijupanoorkaaran/videos/492371831686328/
Post Your Comments