KollamNattuvarthaLatest NewsKeralaNews

പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കടന്നലാക്രമണം: മൂന്നുപേ‍ർക്ക് പരിക്ക്

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ചാ​ൾ​സ്, സ​ന്തോ​ഷ്‌, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ഓ​ച്ചി​റ: പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റ് പ​രി​ക്കേ​റ്റു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ചാ​ൾ​സ്, സ​ന്തോ​ഷ്‌, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക്ലാ​പ്പ​ന ആ​യി​രം​തെ​ങ്ങ് ഭാ​ഗ​ത്ത് ഓ​ണം പ്ര​മാ​ണി​ച്ച് ചാ​രാ​യം വാ​റ്റാ​നു​ള്ള കോ​ട സൂ​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പരിശോധനയ്ക്കിടെയാണ് സംഭവം.

Read Also : ‘ഇന്ന് ചരിത്രം പിറന്നു, ഇന്ത്യ ചന്ദ്രനിലെത്തി’: ചരിത്രനിമിഷത്തില്‍ ദേശീയപതാക വീശി ആഹ്‌ളാദം പങ്കുവച്ച് പ്രധാനമന്ത്രി

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഈ ​മേ​ഖ​ല​യി​ൽ​ നി​ന്ന് ചാ​രാ​യം വാ​റ്റാ​ൻ ത​യാ​റാ​ക്കി​യ 175 ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി എ​ക്സൈ​സ് കേ​സെ​ടു​ത്തി​രു​ന്നു. വീ​ണ്ടും ഇ​വി​ടെ കോ​ട സം​ഭ​രി​ക്കു​ന്ന​താ​യി അ​റി​വ് ല​ഭി​ച്ച​തി​നെ​ തു​ട​ർ​ന്ന്, ന​ട​ത്തി​യ റെ​യ്ഡി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കൊ​ല്ലം അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ റോ​ബ​ർ​ട്ട്, ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​ദ​യ​കു​മാ​ർ, റേ​ഞ്ച് ഓ​ഫീസ​ർ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്ത്​ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button