Latest NewsKeralaNews

സിഐ കൈക്കൂലി വാങ്ങാൻ അനുവദിക്കുന്നില്ല: സ്ത്രീയുടെ പേരിൽ വ്യാജപരാതി: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊല്ലം : ചെക്പോസ്റ്റില്‍ കൈക്കൂലി വാങ്ങാന്‍ അനുവദിക്കാത്തതിന് സിഐയ്‌ക്കെതിരെ സ്ത്രീയുടെ പേരില്‍ വ്യാജപരാതി അയച്ച മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ എസ്.നിഷാദ്, എ. സലിം, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് ഷെഹിൻ എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.അനിലാലിനെയാണ് വ്യാജപരാതിയിലൂടെ ഇവർ കുടുക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ഇവർ പരാതി അയച്ചത്. എന്നാൽ, പരാതിയിൽ എക്സൈസ് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന കണ്ടെത്തിയത്.

കടയ്ക്കൽ സ്വദേശിയായ യുവതി പിതാവുമൊത്ത് കാറിൽ വരുമ്പോൾ മഫ്തിയിൽ വാഹനപരിശോധന നടത്തുകയായിരുന്ന അനിലാല്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി ലഭിച്ചത്. ഇതില്‍ എക്സൈസ് വിജിലന്‍സ് അന്വേഷണം നടത്തിയപ്പോഴാണ് ഗൂഢാലോചന പുറത്തായത്. പരാതിക്കാരിയില്ലെന്ന് മാത്രമല്ല, പരാതിക്കൊപ്പം ഉണ്ടായിരുന്ന ചിത്രവും വ്യാജമായിരുന്നു. തെങ്കാശിയിലാണ് ചിത്രം തയാറാക്കിയതെന്നും തെളിഞ്ഞു.

Read Also  :  തിരുവാതിരയുടെ ക്ഷീണത്തിൽ പാർട്ടി: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

അനിലാല്‍ കൃത്യമായി ജോലി ചെയ്യുകയും സഹപ്രവർത്തകരെ കൈക്കൂലി വാങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തത് ഒരു വിഭാഗം ഉദ്യോഗസ്ഥർക്കിടയിൽ അമർഷം ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗൂഢാലോചന നടത്തി വ്യാജപരാതി ഉണ്ടാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button