Latest NewsKeralaNews

കഞ്ചാവ് കടത്തിയ ലഹരിമരുന്ന് കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഈ മാസം മൂന്നിനാണ് എക്സൈസ് ഉദ്യോഗസ്ഥൻ പ്രതികളിൽ നിന്നും 8,000 രൂപ കൈക്കൂലി വാങ്ങിയത്

മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും കഞ്ചാവ് കടത്തിയ ലഹരി മരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ജില്ലാ പോലീസ് മേധാവിയുടെയും എക്സൈസ് വിജിലൻസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3 എക്സൈസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മുത്തങ്ങ ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർമാരായ പി.കെ പ്രഭാകരൻ, കെ.വി ഷാജിമോൻ, സിവിൽ എക്സൈസ് ഓഫീസർ കെ. കെ സുധീഷ് എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

ഈ മാസം മൂന്നിനാണ് എക്സൈസ് ഉദ്യോഗസ്ഥൻ പ്രതികളിൽ നിന്നും 8,000 രൂപ കൈക്കൂലി വാങ്ങിയത്. കർണാടകയിൽ നിന്ന് കഞ്ചാവ് ബീഡിയുമായി മുത്തങ്ങയിലേക്ക് വരികയായിരുന്ന മുനീർ, മുഹമ്മദ്, ഷഹീർ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങിയതായി യുവാക്കൾ വെളിപ്പെടുത്തി. ഇതിനെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയത്.

Also Read: രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം, ജനങ്ങള്‍ തെരെഞ്ഞെടുത്തത് അഴിമതി രഹിതരായ ജനപ്രതിനിധികളെ: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button