ഭുവനേശ്വർ : ഒഡീഷയെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന തീപാറും പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒഡീഷയെ തോൽപ്പിച്ചത്. ജാക്കി ചന്ദ് സിംഗ്(24,26), ഫെറാൻ(90) എന്നിവരും, ഒഡീഷയുടെ വിനീത് റോയിയുടെ(21)സെൽഫ് ഗോളുമാണ് ഗോവയെ വിജയത്തിലെത്തിച്ചത്.
.@OdishaFC taste defeat for the first time at the Kalinga Stadium!#OFCFCG #HeroISL #LetsFootball pic.twitter.com/qwWFjCK2nA
— Indian Super League (@IndSuperLeague) January 29, 2020
A spirited fightback from @OdishaFC wasn't enough, as @FCGoaOfficial's superiority handed them the 3⃣ points ?#OFCFCG #HeroISL #LetsFootball pic.twitter.com/lZAb4JNKzF
— Indian Super League (@IndSuperLeague) January 29, 2020
ഈ ജയത്തോടെ 15മത്സരങ്ങളിൽ 30പോയിന്റുമായി ഗോവ, എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒഡീഷയുടെ പ്ലേ ഓഫ് സാധ്യതകൾ നഷ്ടമായില്ല. 15മത്സരങ്ങളിൽ 21പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. 25പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ് സിയാണ് മൂന്നാം സ്ഥാനത്ത്.
Also read : ന്യൂസിലൻഡിനെതിരായ സൂപ്പർ ഓവർ, ആ നിർണായക നിമിഷങ്ങളെ കുറിച്ച് വിജയശില്പി രോഹിത് ശർമ്മ
കഴിഞ്ഞ ദിവസം പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്‌സ്‌ചർ പുറത്തിറക്കിയിരുന്നു. ആദ്യപാദ സെമിഫൈനൽ പോരാട്ടം ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ പോരാട്ടം മാർച്ച് ഏഴിനും എട്ടിനും നടക്കും. ആരാധക പങ്കാളിത്തം പരിഗണിച്ച് ശനി, ഞായര്‍ ദിവസങ്ങളിലാകും നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. മാർച്ച് 14നാണ് ഫൈനൽ മത്സരം. ഇതിനായുള്ള വേദി പിന്നീട് പ്രഖ്യാപിക്കും.
Post Your Comments