കുവൈറ്റ്: കുവൈറ്റിലെ ഗവണ്മെന്റ് മേഖലയില്‍ നിന്ന് പതിനായിര കണക്കിന് പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. 25000 പ്രവാസികളെ ഉടൻ പിരിച്ചുവിടുമെന്നാണ് ലഭിക്കുന്ന വിവരം. എംപി അല്‍ സലേഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഫീസ് ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലയില്‍ നിന്നും 2017ല്‍ 3140 പ്രവാസികളെയും 2018ല്‍ 1500 പ്രവാസികളെയും പിരിച്ചുവിട്ടതായി അധികൃതർ വെളിപ്പെടുത്തി. നിലവില്‍ 6000ത്തോളം സ്വദേശി യുവാക്കളാണ് ഓഫീസ് ജോലികള്‍ക്കായി കാത്തിരിക്കുന്നത്, ഇവരെ ഗവണ്മെന്റ് മേഖലയിലേക്ക് നിയമിക്കുമെന്ന് അല്‍ സലേഹ വെളിപ്പെടുത്തി.
ALSO READ: കൊറോണ വൈറസിന്റെ ആദ്യ കേസ് യുഎഇ പ്രഖ്യാപിച്ചു
സര്‍ക്കാര്‍ മേഖലയില്‍ നിന്നും 25000 പ്രവാസികളുടെ സേവനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും പ്രവാസികള്‍ക്ക് പകരം തല്‍സ്ഥാനത്ത് സ്വദേശികളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയിലേക്ക് 1800ഓളം സ്വദേശികളെ നിയമിക്കുമെന്നും അല്‍ സലേഹ വ്യക്തമാക്കി.
Post Your Comments