Latest NewsKeralaNattuvarthaNews

മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമം : വിദ്യാർഥികൾ പിടിയിൽ

ചങ്ങരംകുളം: മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിച്ച വിദ്യാർഥികൾ പിടിയിൽ. എടപ്പാൾ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാർഥികളെയാണ് പോലീസ് പിടികൂടിയത് കുറ്റിപ്പാല ബിവ്റേജസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ രണ്ടുപേർ വിദ്യാർഥികളാണെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞതോടെ ജീവനക്കാർ ഇവരെ തിരിച്ചയച്ചു.

Also read : ശമ്പളം മുടങ്ങി, സ്കൂളിൽ കയറിയ കള്ളന് കത്തെഴുതി അധ്യാപകർ!

 തങ്ങൾ‌ക്ക് മദ്യം നൽകാതെ തിരിച്ചയച്ചതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ ജീവനക്കാരെ മർദ്ദിക്കാൻ പദ്ധതിയിട്ടു. ബിവ്റേജസിൽ നിന്നും ഇവർ  പുറത്തിറങ്ങുന്നതിനായി വിദ്യാർഥികൾ വഴിയരികിൽ കാത്തുനിന്നു. തുടർന്ന്  ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരെ വിദ്യാർഥികൾ തടഞ്ഞുവച്ചു. തുടർന്ന് ഇരുവിഭാ​ഗങ്ങളും തർക്കത്തിലായി. വാക്കേറ്റം കയ്യേറ്റത്തിലെത്തിയോടെ നാട്ടുകാർ ഇടപെടുകയും സംഭവം അറിഞ്ഞ് ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.സ്റ്റേഷനിലെത്തിച്ച വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നൽകിയ ശേഷം വിട്ടയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button