Latest NewsNewsIndia

വെറും പത്ത് ദിവസം കൊണ്ട് പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് മോദി

ദില്ലി : അയൽരാജ്യമായ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമ്മുടെ അയല്‍രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടതാണ്. അവരെ പരാജയപ്പെടുത്താന്‍ നമ്മുടെ സായുധസേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ ആവശ്യമില്ല.

കഴിഞ്ഞ കുറേ നാളുകളായി പാകിസ്ഥാൻ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തിവരുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ജവാന്മാര്‍ക്കും സാധരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഇന്ന് വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത്. അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ’, തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button