Latest NewsKeralaNews

ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല, അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്; സര്‍ക്കാര്‍ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നാവര്‍ത്തിച്ച് വീണ്ടും സീറോ മലബാര്‍ സഭ മെത്രാന്‍ സമിതി

കൊച്ചി : ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല, അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്; സര്‍ക്കാര്‍ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നാവര്‍ത്തിച്ച് വീണ്ടും സീറോ മലബാര്‍ സഭ മെത്രാന്‍ സമിതി. ലൗ ജിഹാദ് ആരോപണത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ സഭയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിരുന്നു. അതിനു പിന്നാലെയാണ് മെത്രാന്‍ സമിതി വീണ്ടും വിഷയത്തില്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നതെന്ന് മെത്രാന്‍ സമിതി കുറ്റപ്പെടുത്തി. മുന്‍കൂട്ടി സ്വീകരിച്ച നിലപാടുകള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ പോലീസിനും നിയമത്തിനും സാധിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button