
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തം. സംസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ജില്ലാ ആസ്ഥാനങ്ങളിലുമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പരേഡില്‍ ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി, ഡി.ജി.പി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മന്ത്രിമാര്‍ പതാക ഉയര്‍ത്തും.
Post Your Comments