Latest NewsNewsIndia

പാറിപ്പറന്ന് ത്രിവർണ പതാക! ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ തത്സമയം കാണാം

കർത്തവ്യപഥിൽ നടക്കുന്ന ചടങ്ങുകൾ നേരിട്ട് കാണാൻ കഴിയാത്തവർക്ക് ടെലിവിഷൻ വഴി തത്സമയം കാണാനുള്ള അവസരമുണ്ട്

ന്യൂഡൽഹി: രാജ്യം ഒരു പരമാധികാര റിപ്പബ്ലിക് ആയിട്ട് ഇന്നേക്ക് 75 വർഷം പൂർത്തിയാകുന്ന വേളയിൽ ഡൽഹി അടക്കമുള്ള നഗരങ്ങളിൽ പ്രത്യേക ആഘോഷങ്ങൾ ആരംഭിച്ചു. വനിതകൾ നിയന്ത്രിക്കുന്ന പരേഡിനും ആഘോഷങ്ങൾക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തെയും, പൈതൃക ശക്തിയെയും, സൈനിക ശക്തിയെയും വിളിച്ചോതുന്ന ചടങ്ങുകൾ ഇന്ന് ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്നതാണ്.

കർത്തവ്യപഥിൽ നടക്കുന്ന ചടങ്ങുകൾ നേരിട്ട് കാണാൻ കഴിയാത്തവർക്ക് ടെലിവിഷൻ വഴി തത്സമയം കാണാനുള്ള അവസരമുണ്ട്. ദേശീയ ബ്രോഡ്കാസ്റ്ററായ ദൂരദർശനാണ് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുക. രാവിലെ 9 മണി മുതൽ തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നതാണ്. ദൂരദർശന്റെ യൂട്യൂബ് ചാനലിലും, ഡിഡി നാഷണൽ ചാനലിലും സംപ്രേഷണം ഉണ്ടാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണ മുഖ്യാതിഥിയായി എത്തുന്നത്.

Also Read: തൈപ്പൂയം: പഴനിയിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button