
കോട്ടയം: കോട്ടയം നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മണ്ണെടുക്കുന്നത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ വിവരവകാശ പ്രവര്‍ത്തകനെ മർദ്ദിച്ച് മണ്ണ് നീക്കുന്ന കരാർ. കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ട്കുഴി ഭാഗം ആറ്റുവായില്‍ മഹേഷ് വിജയനാണ് (39) മര്‍ദനമേറ്റത്. ബുധനാഴ്ച മൂന്നേകാലോടെ കോട്ടയം നഗരസഭാ കാര്യാലയത്തിനുള്ളിലാണ് സംഭവം നടന്നത്. കഞ്ഞിക്കുഴിയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപം മണ്ണെടുക്കുന്നതു സംബന്ധിച്ചു പരാതി നല്‍കാനാണ് മഹേഷ് നഗരസഭാ ഓഫീസില്‍ എത്തിയത്. ഇതിനിടെ മഹേഷിനെ അഞ്ച് പേർ ചേർന്ന് മർദിക്കുകയായിരുന്നു.
മഹേഷിന്റെ മൊബൈല്‍ ഫോണും മറ്റ് രേഖകളും ഇവർ പിടിച്ചെടുത്തു. മഹേഷിന്റെ നെറ്റിയിലും കൈയിലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. വസ്ത്രങ്ങളും വലിച്ചുകീറി. സംഭവം അറിഞ്ഞ് എത്തിയ കണ്‍ട്രോള്‍ റൂം പോലീസ് മഹേഷിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം മഹേഷ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Post Your Comments